തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യുണിയനുകള്‍ നടത്തിയ ജനുവരി എട്ടിലെ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും.ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുത്തത്. പണിമുടക്ക് ദിനം ജോലിക്കെത്താതിരുന്നവര്‍ക്ക് ഹാജര്‍ ഇല്ലാത്തതിനാല്‍ ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്ട്വെയറായ സ്പാര്‍ക്കിന് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക വിലക്കയറ്റവും, തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക എന്നിവ ചൂണ്ടിക്കാട്ടി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിച്ചത്. കെഎസ്‌ആര്‍ടിസിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നെങ്കിലും സ്വകാര്യ സ്ഥാപനങ്ങളെല്ലാം തന്നെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ഹാജര്‍ നില കുറഞ്ഞത്. സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, എഐസിടിയു, യുടിയുസി, ടിയുസിസി, കെടിയുസി, ഐഎന്‍.എല്‍.സി, എന്‍എല്‍ഒഒ, എന്‍എല്‍സി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നായിരുന്നു പണിമുടക്ക് ആഹ്വാനം ചെയ്തത്.
Post Your Comments