
സിംല: സിംലയിലെ കൊത്ഖായി എന്ന സ്ഥലത്താണ് സംഭവം. തെരുവു പട്ടികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുഴിയില്‍ വീണ സൈനികനെ വീട്ടമ്മ രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന സൈനികര്‍ നിസ്സഹായയായി നോക്കി നില്‍ക്കുകയായിരുന്നു.
സിംലയിലെ ജുതോഗ് കന്‍റാണ്‍മെന്റില്‍ പരിശീലനത്തിന് എത്തിയതായിരുന്നു ആസാം റൈഫിള്‍സിലെ സൈനികര്‍. പരിശീലനത്തിനിടെയാണ് ഒരു സംഘം തെരുവു പട്ടികള്‍ ഇവര്‍ക്കെതിരെ അക്രമാസക്തരായി വന്നത്. പരിഭ്രമിച്ചു പോയ സൈനികര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മുകേഷ് കുമാര്‍ എന്ന സൈനികന്‍ ഒരു കുഴിയില്‍വീണു. കുഴിയിലുണ്ടായിരുന്ന കല്ലില്‍ തലയിടിച്ച സൈനികന്‍ ബോധരഹിതനായി. മുകേഷ് മരിച്ചെന്നു കരുതി പരിഭ്രാന്തരായ മറ്റു സൈനികര്‍ നിസ്സഹായരായി നിലവിളിച്ചു.
സമീപത്തെ വീട്ടിലായിരുന്ന വീണ ശര്‍മ്മയെന്ന വീട്ടമ്മ ഇതു കേട്ടാണ് പുറത്തുവന്നത്. ഓടി വന്ന അവര്‍ കണ്ടത് നിസ്സഹായരായി നില്‍ക്കുന്ന സൈനികരെയാണ്. അവര്‍ കുഴിയില്‍നിന്നും മുകേഷിനെ പുറത്തിറക്കി. ശേഷം പ്രാഥമിക ശുശ്രൂഷ ചെയ്തു. കുറേ കാലമായി വാഹനമോടിക്കാത്ത തന്റെ വൃദ്ധപിതാവിനെ വിളിച്ച് കാറുമായി വരാന്‍ പറഞ്ഞെങ്കിലും അതോടിക്കാന്‍ കൂടെയുണ്ടായിരുന്ന സൈനികര്‍ക്ക് അറിയുമായിരുന്നില്ലെന്ന് വീണ ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് വീണയുടെ പിതാവ് തന്നെ മകേഷിനെ സമീപത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും സിലയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ച മുകേഷിന്റെ ആരോഗ്യ ഇപ്പോള്‍ നില തൃപ്തികരമാണ്.
Post Your Comments