മെല്‍ബണ്‍ : ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ കണ്ടെത്തി. ആസ്ട്രേലിയയില്‍ നിന്നാണ് 22 കോടി വര്‍ഷം മുന്‍പുള്ള ഫോസിലുകള്‍ കണ്ടെത്തിയത്.
ആസ്ട്രേലിയയിലെ വോളോംഗോംഗ് സര്‍വകലാശാലയിലെ പ്രൊഫ.അലന് നട്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസിലുകള്‍ കണ്ടെത്തിയത്.
ഏതാണ്ട് 300 കോടി 70 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഫോസിലിന് കണക്കാക്കുന്നത്. ഇസ്വ സ്ട്രൊമറ്റൊളൈറ്റ് ഫോസിലുകളാണ് കണ്ടെത്തിയത്. ഭൂമിയിലെ ജീവന്റെ തുടക്കവുമായി ബന്ധപ്പട്ട പഠനങ്ങള്‍ക്ക് സഹായകമാണ് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ ചരിത്രത്തിന് തന്നെ മുതല്ക്കൂട്ടാകാന് ഈ കണ്ടുപിടിത്തത്തിന് കഴിഞ്ഞെന്ന് ആസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫ.വിക്കി ബെന്നറ്റ് അഭിപ്രായപ്പെട്ടു.
ഈ കണ്ടെത്തല്‍ ചൊവ്വയിലും ജീവന് ഉണ്ടാകാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ മാര്ട്ടിന് വാന്‍ ക്രാനന്ഡോക്ക് പറഞ്ഞു. സര്‍വകലാശാലയുടെ നാച്വര്‍ എന്ന ജേണലില്‍ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments