NewsIndia

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് മൂലം വൃദ്ധയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയയാള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ചാടിയ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശോക് നഗര്‍ ഹൗസിങ് ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാരദ രാത്രി വീടിനു പുറത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് ശെല്‍വം എന്നയാൾ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ആത്മഹത്യ ചെയ്യാനായി താഴോട്ട് ചാടിയത്. ശബ്ദംകേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഇരുവരേയും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ ശാരദ മരിച്ചു. കാലിനും തലയ്ക്കും പരിക്കേറ്റ ശെല്‍വം ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button