IndiaNews

റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു

മുംബൈ: റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ടെലികോം സെക്ടറില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രഖ്യാപനങ്ങളാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും ലഭ്യമാകും.

ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്‌സ് കോളുകളാണ് ജിയോ നല്‍കുക. റോമിംഗ് ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കില്ല. 50 രൂപ നിരക്കിൽ 1 ജിബിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കീമുകളും ലഭ്യമാകും. കൂടാതെ ഡിസംബർ 31 വരെ പൂർണമായും സൗജന്യസേവനമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button