ദോഹ: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍ഡ് ഫോളോ അപ്പ് വകുപ്പിലാണ് ഇന്ന് മുതല്‍ പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ തുടങ്ങുന്നത്. അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ എല്ലാ ആഴ്ചകളിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് സല്‍വ റോഡിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കേണ്ടത്.പാസ്‌പോര്‍ട്ട്, അതത് എംബസികളില്‍നിന്നും ലഭിച്ച ഔട്ട് പാസ് രേഖ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍, രാജ്യത്തേക്ക് പ്രവേശിച്ച സമയത്തെ ഓപ്പണ്‍ വിമാനടിക്കറ്റ് അല്ലെങ്കില്‍ വിസ കോപ്പി എന്നിവയുമായി വേണം വകുപ്പിനെ സമീപിക്കാന്‍.
ഈ മാസം 24നാണ് മൂന്നുമാസത്തെ കാലാവധിയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ഇന്ന് മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് കാലാവധി. ഇക്കാലയളവില്‍ രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമനടപടികള്‍ കൂടാതെ സ്വദേശത്തേക്ക് മടങ്ങാവുന്നതാണ്.മതിയായ രേഖകളില്ലാതെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സ്വദേശത്തേക്കുള്ള മടക്കം ഉറപ്പാക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാകും.സ്വദേശത്തേക്ക് മടങ്ങാനുള്ള അപേക്ഷ നല്‍കി മൂന്ന് ദിവസത്തിന് ശേഷം അപേക്ഷകന് വിമാനടിക്കറ്റ് ഓഫീസില്‍ നിന്നും ലഭിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്.
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ഉറുദു, തമിഴ്, ടാഗലോഗ്, സിംഹള, മലയാളം, ഇന്‍ഡോനീഷ്യന്‍, ബംഗാളി എന്നീ പതിനൊന്ന് ഭാഷകളിലായി പൊതുമാപ്പിന്റെ നോട്ടീസ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുമുണ്ട്. കമ്പനികള്‍ക്കും പ്രവാസി സംഘടനാ പ്രതിനിധികള്‍ക്കും ഉള്‍പ്പെടെ 73,000ത്തോളം ഇ-മെയിലുകളും അയച്ചിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. സന്ദര്‍ശന വിസയിലെത്തി പിന്നീട് വിസ പുതുക്കാന്‍ കഴിയാതെവന്ന കുടുംബങ്ങള്‍, പല കാരണങ്ങളാല്‍ താമസരേഖ പുതുക്കാന്‍ കഴിയാത്തവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, പാസ്‌പോര്‍ട്ടും താമസ രേഖകളും നഷ്ടപ്പെട്ടവര്‍, ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടി മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് ലഭിക്കുന്നത്. മതിയായ രേഖകളില്ലാത്തതിനാല്‍ ശിക്ഷാനടപടികള്‍ ഭയന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുന്നവര്‍ക്കും പൊതുമാപ്പിന്റെ ഇളവില്‍ സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കും.
12 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്. 2004-ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ ആറായിരത്തിലധികം അനധികൃത താമസക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്.പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍സെന്റര്‍ പ്രവാസി സംഘടനകളുമായി യോഗം ചേര്‍ന്നിരുന്നു.ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാലുടന്‍ പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ് വ്യക്തമാക്കി.
ദോഹ: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍ഡ് ഫോളോ അപ്പ് വകുപ്പിലാണ് ഇന്ന് മുതല്‍ പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ തുടങ്ങുന്നത്. അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ എല്ലാ ആഴ്ചകളിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് സല്‍വ റോഡിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കേണ്ടത്.പാസ്‌പോര്‍ട്ട്, അതത് എംബസികളില്‍നിന്നും ലഭിച്ച ഔട്ട് പാസ് രേഖ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍, രാജ്യത്തേക്ക് പ്രവേശിച്ച സമയത്തെ ഓപ്പണ്‍ വിമാനടിക്കറ്റ് അല്ലെങ്കില്‍ വിസ കോപ്പി എന്നിവയുമായി വേണം വകുപ്പിനെ സമീപിക്കാന്‍.
ഈ മാസം 24നാണ് മൂന്നുമാസത്തെ കാലാവധിയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ഇന്ന് മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് കാലാവധി. ഇക്കാലയളവില്‍ രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമനടപടികള്‍ കൂടാതെ സ്വദേശത്തേക്ക് മടങ്ങാവുന്നതാണ്.മതിയായ രേഖകളില്ലാതെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സ്വദേശത്തേക്കുള്ള മടക്കം ഉറപ്പാക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാകും.സ്വദേശത്തേക്ക് മടങ്ങാനുള്ള അപേക്ഷ നല്‍കി മൂന്ന് ദിവസത്തിന് ശേഷം അപേക്ഷകന് വിമാനടിക്കറ്റ് ഓഫീസില്‍ നിന്നും ലഭിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്.
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ഉറുദു, തമിഴ്, ടാഗലോഗ്, സിംഹള, മലയാളം, ഇന്‍ഡോനീഷ്യന്‍, ബംഗാളി എന്നീ പതിനൊന്ന് ഭാഷകളിലായി പൊതുമാപ്പിന്റെ നോട്ടീസ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുമുണ്ട്. കമ്പനികള്‍ക്കും പ്രവാസി സംഘടനാ പ്രതിനിധികള്‍ക്കും ഉള്‍പ്പെടെ 73,000ത്തോളം ഇ-മെയിലുകളും അയച്ചിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി .സന്ദര്‍ശന വിസയിലെത്തി പിന്നീട് വിസ പുതുക്കാന്‍ കഴിയാതെവന്ന കുടുംബങ്ങള്‍, പല കാരണങ്ങളാല്‍ താമസരേഖ പുതുക്കാന്‍ കഴിയാത്തവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, പാസ്‌പോര്‍ട്ടും താമസ രേഖകളും നഷ്ടപ്പെട്ടവര്‍, ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടി മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് ലഭിക്കുന്നത്. മതിയായ രേഖകളില്ലാത്തതിനാല്‍ ശിക്ഷാനടപടികള്‍ ഭയന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുന്നവര്‍ക്കും പൊതുമാപ്പിന്റെ ഇളവില്‍ സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കും.
12 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്. 2004-ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ ആറായിരത്തിലധികം അനധികൃത താമസക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്.പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍സെന്റര്‍ പ്രവാസി സംഘടനകളുമായി യോഗം ചേര്‍ന്നിരുന്നു.ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാലുടന്‍ പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ് വ്യക്തമാക്കി.
Post Your Comments