സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു എന്ന് വ്യോമസേനാ ചീഫ് മാർഷൽ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി അതിന്റെ പൂർണതോതിൽ കശ്മീർ വിഷയത്തിൽ പ്രയോഗിച്ചിട്ടില്ലെന്നും ഡൽഹിയിൽ ഒരു സെമിനാറിൽ പ്രസംഗിക്കവെ അരൂപ് രാഹ പറഞ്ഞു.എപ്പോഴും ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ രീതി. സുരക്ഷാ കാര്യങ്ങളിൽ ഇപ്പോഴും പ്രായോഗികമായി ചിന്തിച്ചിട്ടില്ല.
സൈനികശക്തി ഉപയോഗിക്കേണ്ടത് അനിവാര്യമായി വന്നപ്പോഴെല്ലാം പകരം സമാധാനം തേടി യുഎന്നിനെ സമീപിക്കുകയായിരുന്നു നമ്മൾ.എന്നാൽ ഇപ്പോൾ സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സൈനിക ബലം ഉപയോഗിക്കാൻ രാജ്യം മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ഇന്ത്യയുടെ ശരീരത്തിലെ ഒരു മുള്ളായി പാക്ക് അധിനിവേശ കശ്മീർ നിലനിൽക്കുന്നു.
രാജ്യത്തിന്റെ സൈനിക ശക്തിയുടെ ഭാഗമായ വ്യോമസേനയുടെ കരുതൽ, മേഖലയിലെ ഭീഷണികൾ നേരിടുന്നതിനും സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണ് – അദ്ദേഹം പറഞ്ഞു.
Post Your Comments