ഗുവാഹത്തി : എ.ടി.എം മെഷീന്‍ തട്ടിയെടുക്കാനെത്തിയവര്‍ക്ക് കിട്ടിയത് വമ്പന്‍ പണി. അസമിലാണ് സംഭവം. എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച നാലു പേരാണ് കഴിഞ്ഞ ദിവസം അസമില്‍ അറസ്റ്റിലായത്. സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
എസ്ബിഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍ നിന്നാണ് എ.ടി.എം മെഷീനാണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ ഇവര്‍ തട്ടിയെടുത്തത്. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷീനാണിത്. അബന്ധം പിണഞ്ഞതറിയാതെ കാറില്‍ രക്ഷപെടുന്നതിനിടെ പൊലീസ് നാലു പേരേയും പിടികൂടുകയായിരുന്നു. വിഐപികള്‍ക്കു നല്‍കുന്ന കാര്‍ പാസ് ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചത്.
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി.മഹേശ്വരി എന്നയാളുടെ പേരില്‍ നല്‍കിയ പാസാണ് ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇവര്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു പാസ് ലഭിച്ചതെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.
Post Your Comments