NewsIndia

ടെലികോം കമ്പനികള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു

ന്യൂഡൽഹി: റിലയൻസ് ജിയോ വരുന്നതോടുകൂടി ടെലികോം കമ്പനികൾ എല്ലാം തന്നെ നിരക്ക് കുറഞ്ഞ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളിങ് എന്ന ഓഫറുമായി റിലയൻസ് കമ്യൂണിക്കേഷന്‍സും ഇതിലേക്ക് ചേരുകയാണ്. കോള്‍ ഡ്രോപുകളില്‍ നിന്നും മോചനം എന്ന ഓഫറാണ് റിലയൻസ് കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്നത്.

ദിവസേന 10 മിനിറ്റ് വീതം 30 ദിവസത്തേക്കുള്ള ആപ് ടു ആപ് ടോക്കിങ് ആണ് ഓഫര്‍. 7 എംബി വീതമുള്ള പ്രതിദിന ഡാറ്റ ക്രെഡിറ്റ് രീതിയാണ് ഓഫറിനു റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വീകരിക്കുന്നത്. വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസെഞ്ചര്‍, സ്കൈപ്പ്, ഗൂഗിള്‍ ഹാങ്ഔട്ട്, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ ഓഫര്‍ ഉപയോഗിക്കാം. ഒരു രൂപ മാത്രമേ ഇതിന് ചെലവു വരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button