ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബാര്‍ ഡാന്‍സിനിടെ ആവേശം കയറി നര്‍ത്തകികള്‍ക്ക് മേല്‍ നോട്ട് വര്‍ഷം നടത്തിയാല്‍ പണി കിട്ടും. ഇക്കാര്യത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സുപ്രീംകോടതി ശരിവെച്ചു. അതേസമയം കീഴ്‌കോടതി നിയമവിരുദ്ധമായി കരുതിയ ബാര്‍ നൃത്തം നടക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കാനും പരിപാടിയ്ക്കിടെ മദ്യം വിളമ്പരുതെന്നുമുള്ള നിയമത്തെ സുപ്രീംകോടതിയും ചോദ്യം ചെയ്തു.
ഡാന്‍സ് ബാറുകളില്‍ നര്‍ത്തകികള്‍ക്ക് നേരെയുള്ള പണമേറ് കുറ്റകരമായ കാര്യമായി വിലയിരുത്തിയ സുപ്രീംകോടതി, അത് സ്ത്രീത്വത്തിന് നേരെയുള്ള അപമാനമാണെന്നും ആറു മാസം തടവും 50,000 രുപ പിഴയ്ക്കുമുള്ള കുറ്റമായിട്ടാണ് വിലയിരുത്തിയത്.
അടുത്തകാലത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാര്‍ മുറികളിലും നഗ്‌നനൃത്തം പോലെയുള്ളവ മഹാരാഷ്ട്ര നിരോധിച്ചിരുന്നു. വനിതാ നിയമത്തിന് കീഴില്‍ ബാര്‍ ഡാന്‍സര്‍മാര്‍ക്ക് പണമോ നാണയമോ എറിയുകയോ കൈമാറുകയോ ചെയ്യുക, മോശമായും മാന്യതയില്ലാതെയും പെരുമാറുക, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ എവിടെ വെച്ചായാലും അനാവശ്യമായി സ്പര്‍ശിക്കുക എന്നിവ നിയമലംഘനമായി കണക്കാക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.
ഇന്ത്യന്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഇതിനെ വെല്ലുവിളിച്ച് കോടതിയില്‍ എത്തുകയായിരുന്നു. ഇതിനെ പരിപാടിക്കുകള്ള ടിപ്പായി കണക്കാക്കണമെന്നും ഒരു പാട്ടുകാരന് സ്റ്റേജില്‍ നന്നായി പരിപാടി അവതരിപ്പിച്ചാല്‍ പണവും വസ്തുക്കളും പാരിതോഷികം നല്‍കുന്നത് പതിവാണെന്നും പിന്നെന്തുകൊണ്ട് അത് സ്ത്രീകള്‍ക്കും ആയിക്കൂട എന്നും ചോദിച്ചു.
Post Your Comments