NewsIndia

പലിശരഹിത ബാങ്കിംഗിന്‍റെ സാധ്യതകള്‍ ആര്‍ബിഐയുടെ പരിഗണനയില്‍

മുംബൈ: രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണനയിൽ.കേരള സര്‍ക്കാര്‍ പദ്ധതിയിട്ട ഇസ് ലാമിക് ബാങ്കിങ് യാഥാര്‍ഥ്യമാകാന്‍ ഇതു സഹായകമാകും.കഴിഞ്ഞദിവസം പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശരഹിത ബാങ്കിങ്ങിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പലിശ മതവിരുദ്ധമാണെന്നു കരുതുന്നതുകൊണ്ട് സമൂഹത്തില്‍ ഒരു വിഭാഗം ഇപ്പോള്‍ ബാങ്കിങ് രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്.ഒഴിവാക്കപ്പെട്ട ഈ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. സര്‍ക്കാറുമായി കൂടിയാലോചിച്ചാണ് ഇതിനുവേണ്ട തുടര്‍നടപടികളെടുക്കേണ്ടതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പലിശയേര്‍പ്പെടുത്താതെ, ഈടു വാങ്ങാതെ, ലാഭനഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശരഹിത ബാങ്കിങ്. പലിശയ്ക്കു പകരം സംരംഭത്തിന്റെ ലാഭവിഹിതമാണ് നിക്ഷേപകന് ലഭിക്കുക.

കേരളസര്‍ക്കാര്‍ ഇസ് ലാമിക് ബാങ്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ അതിന് അനുമതി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിന്നു. പലിശരഹിത ബാങ്കിങ്, പങ്കാളിത്ത ബാങ്കിങ്, ലാഭം പങ്കിടുന്ന ബാങ്കിങ്, ഇസ് ലാമിക് ബാങ്കിങ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് നേരത്തേ നിർദേശം നൽകിയിരുന്നു.ഇസ് ലാമിക് ബാങ്ക് തുടങ്ങുന്നതിനുപകരം ബാങ്കിങ്ങിന്റെ ആശയമനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്(കെ.എസ്.ഡി.സി.) ഓഹരി പങ്കാളിത്തമുള്ള ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കേരള സര്‍ക്കാര്‍ രൂപം നൽകിയിരുന്നു.സംസ്ഥാനസര്‍ക്കാറിന്റെ പുതുക്കിയ ബജറ്റിലും ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് സുപ്രധാന ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button