ഇസ്ലാമാബാദ്: പാകിസ്ഥാന്‍ നാവികസേനയ്ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്‍കാൻ തയ്യാറെടുത്ത് ചൈന. 2028 ഓടെ എട്ട് അന്തര്‍വാഹിനികള്‍ കൈമാറാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ആവശ്യമായ അന്തർവാഹിനികളായിരിക്കും ഇവ. രണ്ടു ഘട്ടമായായിരിക്കും ഇവ കൈമാറുക.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും സൈനികസഹകരണവും ഇതോടെ മെച്ചപ്പെടുമെന്നാണ് വിശദീകരണം. എന്നാൽ ഈ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വെച്ചോയെന്ന് വ്യക്തമായിട്ടില്ല. ചൈനയുടെ നാവികസേന ഉപയോഗിക്കുന്നതിനോട് സമാനമായ അന്തര്‍വാഹിനികളായിരിക്കാം നിർമിക്കുന്നതെന്നാണ് സൂചന
Post Your Comments