ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾ തള്ളി വെള്ളിയാഴ്ചത്തെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, യുടിയുസി, എൽപി എഫ് എന്നീ സംഘടനകളാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത് .എന്നാൽ ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments