തൃപ്പൂണിത്തുറ:അഹങ്കാരത്തിന്റെ ആള്‍രൂപമാണ് എം. സ്വരാജെന്ന് സിപിഐ. സിപിഎം വിട്ടു സിന്ധു ജോയി ഉൾപ്പെടെ പലരും കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സ്വരാജ് എവിടെയായിരുന്നെന്നും ഇപ്പോള്‍ സിപിഐയെ പുലഭ്യം പറയുന്നതെന്തിനാണെന്നും സിപിഐ ചോദിച്ചു. കൂടാതെ പാർട്ടിയെ അവഹേളിക്കാനാകരുത് സ്വരാജ് തന്റെ ഊര്‍ജം ഉപയോഗിക്കേണ്ടത്. ആ ഊര്‍ജം ഇടക്കൊച്ചിയില്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച് നട്ടെല്ലൊടിച്ച് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന് നീതി ലഭിക്കാനും തൃപ്പൂണിത്തുറയുടെ തീരപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനും തൃപ്പൂണിത്തുറയുടെ സമഗ്ര വികസനത്തിനും വിനിയോഗിക്കണമെന്നും സിപിഐ വ്യക്തമാക്കി.
എം. സ്വരാജ് കീറത്തുണി എന്നാക്ഷേപിച്ച ചെങ്കൊടി, ധീര രക്തസാക്ഷികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ പോരാട്ടത്തിൽ പിടിച്ച കൊടിയാണെന്നും അദ്ദേഹം തിരിച്ചറിയണമെന്നും സിപിഐ പറഞ്ഞു.
Post Your Comments