അബുദാബി : അബുദാബിയില്‍ സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കെട്ടിട പാര്ക്കിംങുകളില് സ്ത്രീകള്‍ക്കായി പ്രത്യേക പാര്‍ക്കിംങ് സൗകര്യം ഏര്‍പ്പെടുത്താന്‍ അബുദാബി മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് പുതിയ തീരുമാനം.
അനുവധിക്കപ്പെട്ട സ്ഥലം പിങ്ക് നിറത്തില്‍ പ്രത്യേകം അടയാളപ്പെടുത്തിയാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള പുതിയ പാര്‍ക്കിംങ് സൗകര്യം നിലവില്‍ വരുത്തിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിങില്‍ പുരുഷന്മാര് വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ ശിക്ഷ ലഭിക്കും. ആദ്യഘടത്തില്‍ ഏതാണ്ട് 182 പാര്‍ക്കിംങ് ലോട്ടുകളാണ് വിവിധ ഏരിയകളിലായി അനുവധിച്ചിരിക്കുന്നത്.
കോര്‍ണിഷ് ഭാഗത്ത് 18, ലിവ സെന്റിന് പിറകില്‍ 26, സഖേര്‍ ഹോട്ടലിന് പിറകില്‍ 28, ലിവ സ്ട്രീറ്റില്‍ 26, അല്‍ദാന ഭാഗത്ത് 41, അല്‍നൂര്‍ ഹോസ്പിറ്റലിന് പിറകില്‍ 25, ആരോഗ്യ വകുപ്പ് കെട്ടിടത്തിനു പിറകില്‍ 18 എന്നിങ്ങനെയാണ് നിലവിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള വാഹന പാര്‍ക്കിംങ് ലോട്ടുകള്‍. താമസിയാതെ അബുദാബിയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പാര്‍ക്കിംങ് സൗകര്യങ്ങള്‍ നിലവില്‍ വരും.
Post Your Comments