ഭൂമിയുടെ കാന്തികധ്രുവങ്ങൾ തുടർച്ചയായി ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയർ ക്ഷയിച്ച് വരുകയാണ്. ഇക്കാരണത്താൽ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അപകടകരമായ സൗരക്കാറ്റുകളിൽ നിന്നും ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നത് മാഗ്‌നെറ്റോസ്ഫിയർ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. അടിയന്തിരമായി കൃത്രിമമായ കാന്തികവലയം തീർത്ത് സംരക്ഷിച്ചില്ലെങ്കിൽ ലോകം ഉടൻ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
കൊടുങ്കാറ്റിൽ ഭൂമി പിളരും, ലോകം ഇരുട്ടിലാകും; ഭൂമിയിലെങ്ങും ഇലക്ട്രിക് ഷോക്കുണ്ടാകും; മഹാസൗരക്കാറ്റിൽ ഏത് നിമിഷവും ഭൂമി നിലം പതിക്കാം. സൗരക്കാറ്റിലെ മെറ്റീരിയലുകൾ ഭൂമിയുടെ കാന്തികമേഖലയുമായി കൂട്ടി മുട്ടുന്നതിന്റെ ഫലമായാണ് ഇത്. നിരവധി സാങ്കേതിക വിദ്യകള്‍ താറുമാറാകും. അതായത് ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങൾ, റഡാറുകൾ തുടങ്ങിയവയെ ഇത് ബാധിച്ച് രൂക്ഷമായ പ്രശ്നങ്ങളുണ്ടാകും. ഈ വിഷയത്തെ കുറിച്ച് ഡോ. ജോസഫ് പെൽടൻ ഒരു പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂമിക്ക് ഭീഷണിയായെത്തുന്ന ആസ്റ്ററോയ്ഡുകളെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതൽ തന്നെ നമുക്ക് അറിവുണ്ടായിരുന്നുവെന്നും എന്നാൽ അവയേക്കാൾ ഭൂമിക്ക് നാശം വിതയ്ക്കാൻ പ്രാപ്തിയുള്ള സൗരക്കാറ്റുകളെക്കുറിച്ച് മനുഷ്യൻ ഇന്നും ബോധവാനല്ലെന്നുമാണ് ഈ പേപ്പറിലൂടെ പെൽടൻ സമർത്ഥിക്കുന്നത്. ഇത്തരം കാറ്റുകൾ ഇവിടുത്തെ ഇലക്ട്രോണിക് പവർ ഗ്രിഡുകൾ, ആശയവിനിമയത്തിനുള്ള സാറ്റലൈറ്റുകൾ, നാവിഗേഷൻ, പ്രതിരോധം, ഇന്റർനെറ്റ് തുടങ്ങിയവയെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
Post Your Comments