NewsIndia

ഡൽഹി സര്‍ക്കാര്‍ കൈക്കൊണ്ട വഴിവിട്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ മറികടന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി നിലവില്‍ വന്നു.ചട്ടങ്ങള്‍ മറികടന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ തീരുമാനമെടുത്ത നാനൂറോളം ഫയലുകളാണ് സമിതി പരിശോധനയ്ക്ക് വിധേയമാക്കുക. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ആണ് സമിതിയെ നിയോഗിച്ചത്.

മൂന്ന് പേരാണ് സമിതിയില്‍ ഉളളത്.ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഭരണഘടനാപരമാണെന്നും ഭരണത്തലവന്‍ അദ്ദേഹമാണെന്നും മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി ആശയവിനിമയം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാരിന്റെ പല തീരുമാനങ്ങളും വിവാദമായ സാഹചര്യത്തിലാണ് ഈ നടപടി.

അതേസമയം തനിക്കെതിരെയുള്ള വേട്ടയാടലിന്റെ ഭാഗമാണ് നീക്കമെന്നും എംഎല്‍എമാരെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുളള സാദ്ധ്യതയുണ്ടെന്നും ട്വിറ്ററില്‍ കെജ് രിവാള്‍ പ്രതികരിച്ചു.എന്നാല്‍ സ്വതന്ത്ര സമിതിയാണ് രൂപീകരിച്ചിട്ടുളളതെന്നും പൊതുസേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പാരമ്പര്യമുളള ഉന്നതവ്യക്തികളാണ് സമിതി അംഗങ്ങളെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button