മൈസൂരു : വിവാദ പ്രസ്താവനയുമായി വീണ്ടും കോണ്‍ഗ്രസ് നേതാവും കന്നട നടിയുമായ രമ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ആര്‍എസ്എസ് എന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നുമാണ് രമ്യ പറഞ്ഞത്. എന്എസ്യുഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.
കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നതെന്നും തന്റെ ദേശീയതയില്‍ സംശയിക്കുന്നവര്‍ സംശയിക്കട്ടെയെന്നും നമ്മുടെ സംസ്കാരവും മതവും ജാതിയുമെല്ലാം വിവിധമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണമെന്നും രമ്യ പറഞ്ഞു. ജനങ്ങളുടെ ഐക്യം നിലനിര്‍ത്തുന്നതിന് അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മറ്റുള്ളവരെ നാം സ്നേഹിക്കുന്നത് പോലെ രാജ്യത്തിനോടും സ്നേഹം പുലര്‍ത്തണമെന്നും രമ്യ പറഞ്ഞു.
രമ്യ മംഗളൂരുവിനെ നരകമായി പരാമര്‍ശിച്ചത് വിവാദത്തിലായിരുന്നു. പിന്നീട് അത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നു എന്ന് രമ്യ വിശദീകരണം നല്‍കിയിരുന്നു. പാകിസ്താന് പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് രമ്യയുടെ പുതിയ പ്രസ്താവന.
Post Your Comments