തിരുവനന്തപുരം ∙ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ആക്രമണഫുട്ബോൾ പ്രതീക്ഷിക്കാമെന്നു മുഖ്യ പരിശീലകനായ സ്റ്റീവൻ കോപ്പൽ പറഞ്ഞു.കഴിഞ്ഞ വർഷങ്ങളിൽ ടീമിനു മലയാളികൾ നൽകിയ അകമഴിഞ്ഞ പിന്തുണ ഇത്തവണയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പുതിയ സീസണു വേണ്ടിയുള്ള തയാറെടുപ്പുകളുടെ ഭാഗമായി ടീമിന്റെ പരിശീലനം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നതിനിടെയാണു കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽത്തന്നെ ഏറ്റവും നന്നായി ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്ന കാണികളാണു മലയാളികളെന്നും ഇത്തവണ മികച്ച പ്രകടനം ടീമിൽനിന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.കളിക്കാരുടെ ശാരീരികക്ഷമത വർധിപ്പിക്കാനാണ് ആദ്യശ്രമം. അന്റോണിയോ ജെർമൻ, മൈക്കൽ ചോപ്ര, മുഹമ്മദ് റാഫി എന്നിവരുൾപ്പെടെ 16 പേരാണു ടീമിനൊപ്പം ചേർന്നിട്ടുള്ളത്. മാർക്വീ താരം ആരോൺ ഹ്യൂസ് ഉൾപ്പെടെയുള്ളവർ അടുത്ത ദിവസങ്ങളിൽ എത്തും.ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുകയെന്ന വെല്ലുവിളി ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments