അമേരിക്കയിലെ അലബാമ സ്വദേശിയായ ബോബി വാസൻ ഭാര്യക്ക് ഒരു പ്രേമലേഖനം എഴുതുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്നോ ഷെയർ ചെയ്യപ്പെടുമെന്നോ കരുതിയിരുന്നില്ല. ഇതിനകം 4,44,29,376 പേരാണ് ഭാര്യ റയെന വെസനയ്ക്ക് ബോബി എഴുതിയ കത്ത് കണ്ടത്. ഇത് 5,41,688 ഷെയർ ചെയ്തു.
നഴ്സ് ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്ന ഭാര്യയെ അഭിനന്ദിച്ചായിരുന്നു ഈ ലവ് ലെറ്റർ. ‘ ചെറുമയക്കത്തിലാണ് എന്റെ ഭാര്യ. ഒരു മണിക്കൂറിനുള്ളിൽ അവളുണർന്ന് തയ്യാറായി ജോലിക്ക് പോകും. ജോലിക്ക് ആവശ്യം വരുന്ന ഉപകരണങ്ങളും വസ്തുക്കളും വളരെ ശ്രദ്ധയോടെ എടുത്തുവയ്ക്കും. മേക്കപ്പും മുടികെട്ടലും വളരെ വേഗത്തിൽ പൂർത്തിയാക്കും. ആകെ തളർന്നിരിക്കുന്നുവെന്ന് പരാതിപ്പെടും. ഞാൻ അവളുടെ പരാതിയെ തള്ളിക്കളയും. എന്നിട് ഒരു കപ്പ് കാപ്പി അവൾക്ക് സമ്മാനിക്കും. അവൾ കാപ്പിയുമായി കട്ടിലിൽ ഇരുപ്പുറപ്പിക്കും. ഞങ്ങളുടെ മകനോട് കളിച്ചുകൊണ്ട് കാപി കുടിക്കും. കുഞ്ഞിനും എനിക്കും ഉമ്മ തന്ന ശേഷമാണ് അവൾ ജോലിക്ക് പോകുക. ജീവിതത്തിലെ ഏറ്റവും മോശമായ ദിനങ്ങളിലൂടെ കടന്നുപോകുന്നവരെ ശുശ്രൂഷിക്കാനാണ് അവൾ പോകുന്നത്. പതിനാലു മണിക്കൂറിനു ശേഷമാകും അവൾ തിരിച്ചെത്തുന്നത്.’
Post Your Comments