കണ്ണൂര്‍ : കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നവമാധ്യമങ്ങളിലൂടെ 35 അംഗസംഘമാണ് ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. 35 പേരും യെമനിലെ ഒരു സലഫി മതപാഠശാലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു പരിശീലനം നേടിയവരാണെന്നും ഇപ്പോള്‍ കേരളത്തിലുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
50ലധികം പേര്‍ ഇതിനകം കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നതായും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുനിന്നും ഇത്രയധികം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടില്ലെന്നും പൊലീസ് പറയുന്നു. 35 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ഓരോ നീക്കവും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഫെയ്‌സ്ബുക്കില്‍ സ്വന്തം പേരിലും വ്യാജ പേരിലും ഇവര്‍ ഐഎസിന്റെ തീവ്ര ആശയങ്ങള്‍ മലയാളത്തില്‍ പ്രചരിപ്പിക്കുന്നതായാണു പൊലീസിന്റെ കണ്ടെത്തല്‍.
ഇവര്‍ പരസ്പരം ബന്ധപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൂട്ടായ്മയുണ്ടാക്കാനോ അതിനു പ്രത്യേകിച്ചു പേരിടാനോ സംഘാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. അടുത്തിടെ സംസ്ഥാനത്തു നിന്ന് ഐഎസില്‍ ചേര്‍ന്ന 21 പേര്‍ക്കും ഈ സംഘത്തില്‍ പെട്ടവരുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഘവുമായി ബന്ധമുള്ള കണ്ണൂര്‍ ജില്ലയിലെ രണ്ടു മതപ്രാസംഗികരുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രസംഗങ്ങളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments