ജിദ്ദ: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനായി 7,80, 000 തീര്‍ത്ഥാടകര്‍ ഇതുവരെ എത്തിയതായി അധികൃതര്‍ അറിയിച്ചു. വിശ്വാസ ലക്ഷങ്ങളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
തിരക്കേറുന്നതിനനുസരിച്ച് വിശ്വാസികളെ നിയന്ത്രിക്കുന്നതിനും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിമാനത്താവളം മുതല്‍ സന്നദ്ധപ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ വിമാനത്താവളത്തില്‍ നിന്ന് താമസ കേന്ദ്രങ്ങളിലേക്കുള്ള ദൂരം ആറ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുക്കാന്‍ സാധിച്ചതും ഈ വര്‍ഷത്തെ നേട്ടമാണ്. അറഫയില്‍ ഏഴ് ലക്ഷം തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
മക്ക മേഖല വികസന അതോറിറ്റിക്ക് കീഴിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
എട്ട് ആശുപത്രികളും 128 മെഡിക്കല്‍ സെന്ററുകളും ആരോഗ്യ സേവനത്തിനുണ്ട്. മശാഇര്‍ മെട്രോ വഴി 3,11,000 തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തത്തെിക്കും. മക്കയ്ക്കും മദീനക്കുമിടയിലെ തീര്‍ഥാടകരുടെ യാത്രക്ക് 16000 ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. പുണ്യസ്ഥലങ്ങളില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മത്തിനിടയിലുള്ള കല്ലെറിയല്‍ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതിനാല്‍ ഇത്തവണ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തി. തീര്‍ഥാടന സേവന രംഗത്ത് മുഴുവന്‍ വകുപ്പുകളും സത്യസന്ധതയോടും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി മക്ക വികസന അതോറിറ്റിയുടെ മുമ്പാകെ പല പദ്ധതികളുമുണ്ട്. സെപ്റ്റംബര്‍ 12 നാണ് ഇത്തവണ ബലിപ്പെരുന്നാള്‍
Post Your Comments