അബുദാബി● അബുദാബിയില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം. അല്‍-മരിയ ദ്വീപിലെ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ 28 ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ആളപായമില്ല.
ടൂറിസ്റ്റ് ക്ലബിന് സമീപത്തെ നിര്‍മാണത്തിലിരുന്ന 28 നില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. 20 നിലകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു.
പ്രാദേശിക സമയം 11.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്ത് പാഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സൈറ്റിലുണ്ടായിരുന്ന തൊഴിലാളികളേയും ഒഴിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൂടാതെ അല്‍-മരിയ ദ്വീപിലേക്കുള്ള പാലം വഴിയുള്ള ഗതാഗതവും നിരോധിച്ചു.
Post Your Comments