കോഴിക്കോട് : ജാതിയില്ലെന്നു പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ 14 എംഎല്‍എമാരും രാജിവയ്ക്കാന്‍ തയാറാകണണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .നമുക്കു ജാതിയില്ലായെന്നു പറയുന്ന സിപിഎമ്മുകാര്‍ക്കു ജാതി സംവരണത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അദ്ദേഹം ആരാഞ്ഞു.
ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ഷേത്രങ്ങള്‍ പരിശോധിച്ച് ആയുധങ്ങള്‍ കണ്ടെത്തണമെന്നും ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കടകംപള്ളിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിക്കൊപ്പം പോകാന്‍ താനും തയാറാണ്.
ജാതിയില്ലാത്തവര്‍ എന്തിനാണു വത്തിക്കാനിലേക്കു പോകുന്ന കേരള സംഘത്തില്‍ ക്രിസ്ത്യന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും തിരഞ്ഞുപിടിച്ചു ചേര്‍ത്തതിനു മറുപടി പറയണം.കേളപ്പജിയുടെ ജന്മദിനത്തില് ഇംഗ്ലീഷ് പള്ളി കേളപ്പന് പാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുമ്മനം.
Post Your Comments