മാവേലിക്കര: ബാർകോഴ വിഷയത്തിൽ കെ എം മാണിക്കെതിരെ മാത്രം അന്വേക്ഷണം നടത്തിയിട്ട് കാര്യമില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.കഴിഞ്ഞ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും കോഴ വാങ്ങുന്നതിൽ ഐ എ എസ്സും ,ഐ പി എസ്സും എടുത്തവരാണെന്നുംകോൺഗ്രസ്സിന് ഇത്രയും ദുർബലമായ അവസ്ഥ ഉണ്ടായിട്ടില്ലെന്നും അതാണ് ഭരണ പക്ഷത്തിന്റെ ശക്തിയെന്നും അദ്ദേഹം പറയുകയുണ്ടായി .സി പി ഐ പോയാലും കുഴപ്പമില്ലെന്ന അവസ്ഥയിൽ സി പി എം എത്തിയത് ഇതുമൂലമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി പി യോഗം മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments