
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഏകദിന-ടി20 നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പരസ്യകമ്പനികളും കൈവിടുന്നു. പെപ്‌സി കോളയുടെ ധോണിയുമായിട്ടുളള 11 വര്‍ഷം നീണ്ടുനിന്ന കരാര്‍ അവസാനിച്ചു. വിരാട് കോഹ്ലിയാണ് പെപ്‌സി കോളയുടെ പുതിയ നായകൻ. വരും നാളുകളില്‍ പരസ്യ വരുമാനത്തിൽ കോഹ്ലി ധോണിയെ കടത്തിവെട്ടുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
2014ല്‍ 18 ബ്രാന്‍ഡുകള്‍ മഹേന്ദ്ര സിംഗ് ധോണിയുമായി കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 10 ബ്രാന്‍ഡുകളായി കുറഞ്ഞിട്ടുണ്ട്. പെപ്‌സിക്ക് പുറമെ സോണി ടിവിയും ഡാബറും ധോണിയുമായി ഇനി കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോർട്ട്. അതെസമയം പെപ്‌സി കോയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് ഇതുവരെ ക്യാപ്റ്റന്‍ കൂള്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments