പാരീസ്: ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കാൻ ഒരു എലിയെക്കൊണ്ടും കഴിയും. ബമാകോയില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര ഇടയ്ക്ക് വച്ച് നിര്‍ത്തി അടിയന്തരമായി നിലത്തിറക്കിയത് . മണിക്കൂറുകളുടെ പരിശ്രമത്തിന്റെ ഫലമായാണ് എലിയെ അധികൃതർക്ക് വിമാനത്തിന് പുറത്താക്കാൻ കഴിഞ്ഞത് . 48 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് വക്താവ് ക്രിസ്റ്റോഫീ പൗമീര് പറഞ്ഞു.
എലിശല്യം പൊതുവെ വിമാനസർവീസുകൾ നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച വിമാനകമ്പനി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി.
Post Your Comments