ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ വാർത്ത ഏതായാലും ആളുകൾ അതിന്റെ അടിയിൽ കമന്റിടുന്നത് ബോബി ചെമ്മണ്ണൂരിനെക്കുറിച്ചാണ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പ്രേക്ഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ചാനല്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ലെന്നായിരുന്നു വിമർശനം. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ ന്യൂസ് അവര്‍ ചര്‍ച്ചയിലെ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
വിനു. വി. ജോണിന്റെ പ്രതികരണം ഇങ്ങനെ:
“പ്രേക്ഷകരുടെ അഭിപ്രായത്തിന്റെ വോട്ടെടുപ്പിലൂടെ നടത്തുന്ന ചര്‍ച്ചയല് ന്യൂസ് അവര്‍. പക്ഷെ പ്രേക്ഷകരുടെ നിര്‍ദേശങ്ങളും പരിഗണിക്കുന്നു. പതിവുപോലെ ബോബി ചെമ്മണ്ണൂരിന്റെ കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എണ്ണിയാലൊതുങ്ങാത്ത കമന്റുകളുണ്ട്. അത് അയക്കുന്ന പ്രിയപ്പെട്ട ഫേസ്ബുക്ക് പ്രേക്ഷകരോടുള്ള അഭ്യര്‍ത്ഥന… എന്താണ് ചര്‍ച്ച ചെയ്യേണ്ടത്? ബോബി ചെമ്മണ്ണൂരിനെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസുകള്‍, അതിലെ അന്വേഷണ വിവരങ്ങള്‍… ഇതുസംബന്ധിച്ച് വല്ല ധാരണയുമുണ്ടെങ്കില്‍ അത് എന്നെകൂടി അറിയിക്കണം. ഇനി ബോബി ചെമ്മണ്ണൂരിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ആണെങ്കില്‍ ആ വീഡിയോയിലുള്ള സ്ത്രീ ആരാണ്, അവര്‍ക്ക് പരാതിയുണ്ടോ, അവര്‍ പരാതിപ്പെട്ടിട്ട് കേസെടുക്കാത്തതാണോ, ഈ വക കാര്യങ്ങള്‍ കൂടി ഒന്നറിയിച്ചാല്‍ ആ വിഷയം ചര്‍ച്ച ചെയ്യാനായി പരിഗണിക്കാം. വെറുതെ ഉണ്ടയില്ലാ വെടിവെച്ചാല്‍ അതിന് മറുപടി നല്‍കാനാകില്ല.”
”ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. മരണമോ, ജനനമോ , അഴിമതി കാണിച്ചുവെന്നോ എന്താകട്ടെ… വാര്‍ത്ത എന്തായാലും അതനിടിയില്‍ ആളുകള്‍ വന്ന് കമന്റിടും. ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജാണ്. നിങ്ങളിട്ട കമന്റുകളാണ് ഈ നേട്ടത്തിന് കാരണമെന്നും തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും വിനു.വി .ജോൺ വ്യക്തമാക്കുന്നു.
Post Your Comments