രണ്ട് വട്ടം ഇന്ത്യ ഭരിച്ച യുപിഎ ഗവണ്മെന്‍റിന്‍റെ പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങ് 2-ജി അഴിമതിയുടെ സമയത്ത് തന്നെ പിന്തുണയ്ക്കാത്തത് “അനീതി” ആയിരുന്നെന്നും അതിലൂടെ മന്‍മോഹന്‍ “തെറ്റ്” ചെയ്തെന്നും മുന്‍ടെലികോം മന്ത്രി എ രാജ. 2-ജി അഴിമതിയില്‍ ഇന്ത്യന്‍ ഗവണ്മെന്‍റിനുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റിയും, അഴിമതിയുമായി ബന്ധപ്പെട്ട മറ്റു കണക്കുകളും പുറത്തു കൊണ്ടുവന്ന മുന്‍-കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ഇപ്രകാരം ചെയ്തത് ഒരു അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നും എ രാജ ആരോപിച്ചു.
അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ ആത്മകഥ “ഇന്‍ മൈ ഡിഫന്‍സ്”-ലാണ് രാജ ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, യുപിഎ-യുടെ സമയത്ത് ധനമന്ത്രിയും ഇപ്പോള്‍ ഇന്ത്യയുടെ പ്രസിഡന്‍റുമായ പ്രണബ് മുഖര്‍ജി എന്നിവര്‍ക്കെതിരേയും രാജ ആത്മകഥയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
അടുത്ത മാസം ആത്മകഥ പുറത്തിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അത് പുതിയൊരു തലവേദന ആയി മാറും എന്ന കാര്യം തീര്‍ച്ചയാണ്.
Post Your Comments