KeralaNews

മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തിഭീഷണി നേരിടുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനമായി .സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വിധം കര്‍ശന നിയന്ത്രണങ്ങളോടെയാണ് കടാശ്വാസ പദ്ധതി നടപ്പാക്കുന്നത്.ഈ വര്‍ഷം ആഗസ്ത് 20 വരെ കുടിശ്ശികയായ അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളാണ് ഇളവിന് പരിഗണിക്കുക.ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും റവന്യൂവകുപ്പിലെയും കുടിശ്ശികയ്ക്ക് മാത്രമേ ഇളവിന് അര്‍ഹതയുള്ളൂ.കേരള ഭവന നിര്‍മാണ ബോര്‍ഡ്, സംസ്ഥാന പട്ടിക ജാതി-വര്‍ഗ കേര്‍പ്പറേഷനുകള്‍, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവയാണ് ഈ വായ്പാസ്ഥാപനങ്ങള്‍.

വായ്പാത്തുകയുടെ ഒന്നര ഇരട്ടിവരെ തിരിച്ചടച്ചിട്ടും കുടിശ്ശിക നില്‍ക്കുന്നവയില്‍ പലിശയും പിഴപ്പലിശയുംഎഴുതിത്തള്ളി തിരിച്ചടവില്‍ സാവകാശം നല്‍കും.റവന്യൂവകുപ്പ് ഒഴികെയുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളിലാണ് ഈയിളവ്.എന്നാല്‍ ആ വായ്പയുടെ മുതലിന്റെ ഇരട്ടി 24 തുല്യഗഡുക്കളായി തിരിച്ചടയ്കാമെന്ന നിബന്ധന അംഗീകരിക്കണം. ഈ തിരിച്ചടവില്‍ തുടര്‍ച്ചയായി മൂന്ന് തവണ വീഴ്ചവരുത്തിയാല്‍ തുടര്‍ന്ന് ആനുകൂല്യം ലഭിക്കില്ല.കടാശ്വാസത്തിന് അപേക്ഷിക്കാതെ തന്നെ അര്‍ഹതയുള്ളവരുടെ പട്ടിക ഈ സ്ഥാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന സത്യവാങ്മൂലം ഗുണഭോക്താവ് സ്ഥാപനത്തിന് നല്‍കണം. അപേക്ഷ നല്‍കാന്‍ നിശ്ചിത തീയതി തീരുമാനിക്കണം. അപേക്ഷയില്‍ അപാകമുണ്ടെങ്കില്‍ 15 ദിവസത്തിനകം അപേക്ഷകനെ അറിയിച്ചിരിക്കണം.
അപേക്ഷകളില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുത്തിരിക്കണം. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റും ഈടുകളും തിരികെ നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളിലെ ഒരുതീയതി തീരുമാനിച്ച് അപേക്ഷകനെ അറിയിക്കണം. പരാതി പരിഹരിക്കാന്‍ എല്ലാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥനെ നിയോഗിക്കണം. 30 ദിവസത്തിനകം പരാതികള്‍ പരിഹരിക്കണം എന്നതാണ് പുതിയ തീരുമാനം . ധനവകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button