IndiaNews

സ്കൂളിലേക്ക് പോകുമ്പോൾ കാണാതായ 13 കാരിയെ കണ്ടെത്തിയത് നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ; ഐ ടി ലോകവും പോലീസും ഒന്നിച്ചു നടത്തിയ പ്രവർത്തനം പ്രശംസനീയം

ബംഗളൂരു:സ്‌കൂളിലേക്ക് പോകും വഴി കാണാതായ 13 കാരിയെ കണ്ടെത്തിയത് നാല് ദിവസത്തിനു ശേഷം. സിനിമാക്കഥയെ വെല്ലുന്ന നാടകീയ രംഗങ്ങൾ ആയിരുന്നു കുട്ടിയെ കണ്ടുപിടിക്കുന്നതുവരെ അരങ്ങേറിയത്.ഐ ടി എൻജിനീയറായ കുട്ടിയുടെ അച്ഛന്റെ സമയോചിതമായ ഇടപെടൽ മൂലം ടെക്കികള്‍ അവരുടേതായ രീതിയിൽ വെബ് സൈറ്റിലൂടെ അന്വേഷണം വ്യാപിപ്പിച്ചു.

കുട്ടിയെ കാണാതായപ്പോൾ മുതലുള്ള എല്ലാ വിവരങ്ങളും പോലീസിനോട് സത്യസന്ധമായി മാതാപിതാക്കൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.രാജാജി നഗറിൽ താമസിക്കുന്ന എസ് കെ മധുകിരണിന്റെയും പദ്മിനിയുടെയും മകളായ പൂജിതയെയാണ് കാണാതായതും നാടകീയമായി കണ്ടെത്തിയതും.രാജാജി നഗറിലെ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് കണക്കിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമം ആണ് കുട്ടി വീട് വിടാൻ കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കുട്ടിയെ ബന്ധുവീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സെക്സ്‌ റാക്കറ്റുകൾ പോലെ അനേകം ചതിക്കുഴികൾ ഉള്ള സ്ഥലത്തുനിന്നു കുട്ടിയെ കണ്ടെത്തിയ ആശ്വാസത്തിലാണ്‌ മാതാപിതാക്കൾ.കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും അടങ്ങുന്ന കാര്യങ്ങൾ വെബ് സൈറ്റിലൂടെ പ്രചരിപ്പിച്ചതും പോലീസിന്റെ ഇടപെടലുമാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button