NewsIndiaInternational

ജിഎസ്ടി ബില്‍ ഇന്ത്യ അമെരിക്ക വ്യാപാരം വര്‍ധിപ്പിക്കും:പെന്നി പ്രിസ്റ്റ്കര്‍

വാഷിംഗ് ടണ്‍ : പാര്‍ലമെന്‍റ് പാസാക്കിയ ചരക്കു സേവന നികുതി ബില്‍ ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുമെന്ന് അമെരിക്കന്‍ വാണിജ്യ സെക്രട്ടറി പെന്നി പ്രിസ്റ്റ്കര്‍. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാരം 109 ബില്യണ്‍ അമെരിക്കന്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ടെന്നും ജിഎസ്ടി ബില്‍ പാസാക്കിയതോടെ ഇത് ഇനിയും വര്‍ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് തിങ്കളാഴ്ച എത്താനിരിക്കെയാണ് പെന്നി ഇക്കാര്യം വ്യക്തമാക്കിയത്.

2017ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണത്തില്‍ ടൂറിസവും ഉപദേശീയ ബന്ധവും പ്രധാന ലക്ഷ്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.ഇന്ത്യയിലെയും അമെരിക്കയിലെയും കമ്പനികളുടെ പരസ്പര നിക്ഷേപം റെക്കോര്‍ഡ് നിലയിലാണ്. 2015ല്‍ ഇന്ത്യയിലെ അമെരിക്കന്‍ നിക്ഷേപം 28 ബില്യണ്‍ അമെരിക്കന്‍ ഡോളറായി. അമെരിക്കയിലെ ഇന്ത്യന്‍ നിക്ഷേപം 11 ഡോളറും ആയിട്ടുണ്ട്- പെന്നി വ്യക്തമാക്കി.

ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വാണിജ്യ ബന്ധം 109 ബില്യണ്‍ ഡോളര്‍ ആയിട്ടുണ്ടെന്നും 2007ല്‍ ഇത് 37 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നും പെന്നി പറഞ്ഞു.മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക ഉദാരീകരണ നടപടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ആഴമുള്ളതാക്കിയെന്നും അവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button