NewsInternational

പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ കാമുകന്‍റെ പ്രണയം മാത്രമല്ല അവസാനിച്ചത്….

മെക്‌സിക്കോ: പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ് ബ്രെയിന്‍സ്‌ട്രോക്കായി കാമുകൻ മരിച്ചു. വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ജൂലിയോ ഗോണ്‍സാലസ് എന്ന 17 വയസ്സുകാരനാണ് പെട്ടെന്ന് വിറച്ച് വീണു മരിച്ചത്. തുടർന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ബ്രെയിന്‍സ്‌ട്രോക്കാണ് മരണ കാരണം എന്ന് വ്യക്തമായത്. കൂടുതല്‍ പരിശോധനയില്‍ കഴുത്തിനേറ്റ മുറിവിലൂടെ തലച്ചോറിലേയ്ക്കുള്ള രക്തമൊഴുക്ക് കട്ടപിടിച്ചതാണെന്ന് കണ്ടെത്തി.

മരിക്കുന്നതിന് മുന്‍പത്തെ ദിവസം 24 കാരിയായ കാമുകിയോടൊപ്പം കഴിഞ്ഞപ്പോഴാണ് ജുലിയോയ്ക്ക് പ്രണയകടിയേറ്റത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കാമുകി ഇപ്പോള്‍ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലൗ ബൈറ്റ് കാരണം അപകടത്തില്‍ പെടുന്നവരുടെ എണ്ണം സമീപ കാലത്ത് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button