IndiaNews

അക്രമം ഉപേക്ഷിച്ചാൽ മാത്രം ചർച്ച ; മെഹബൂബ മുഫ്തി

ന്യൂ ഡൽഹി:അക്രമം ഉപേക്ഷിക്കുന്നവരുമായി മാത്രമേ ചര്‍ച്ചയുളളൂവെന്ന് മെഹബൂബ മുഫ്തി പി ടി ഐ ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.പ്രശ്‌നത്തിന് കുറച്ചു ദിവസങ്ങള്‍ക്കുളളിലോ ഒരു മാസം കൊണ്ടോ പരിഹാരം കാണാനാകുമെന്ന് കരുതരുതെന്ന് അവര്‍ പറഞ്ഞു. സുരക്ഷാസേനയുടെ ക്യാമ്പുകള്‍ അക്രമിക്കാനും ഘെരാവോ ചെയ്യാനും യുവാക്കളെ ഇപ്പോഴും ഒരു സംഘം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇവര്‍ നിര്‍ത്തണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് സ്വീകരിച്ച നടപടികളില്‍ നിന്നാണ് തുടങ്ങേണ്ടത്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയിയെന്നും മെഹബൂബ പറഞ്ഞു.ജനങ്ങള്‍ക്ക് ചര്‍ച്ചയില്‍ ഉളള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള ഒരു മാര്‍ഗമായി ചര്‍ച്ച മാറണം. വിശ്വാസയോഗ്യരായ ആളുകളെ ചര്‍ച്ചയ്ക്ക് രംഗത്തിറക്കി വേണം ഇത് തിരിച്ചുപിടിക്കാനെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സമാധാനം ആഗ്രഹിക്കുന്ന ആര്‍ക്കും സഹായിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button