ചിക്കമഗളുരു: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് പുനര്‍ജ്ജന്മം. സംസ്‌കാര ചടങ്ങിനിടെയാണ് കുഞ്ഞിനു ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശിശു മരണത്തിന് കീഴടങ്ങി.
കര്‍ണാടകയിലെ ചിക്കമഗളൂര്‍ ഭദ്രാവതി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഭദ്രാവതി ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോണി ഭായി എന്ന യുവതി കുഞ്ഞിന് പ്രസവിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് ആണ്‍കുഞ്ഞിനെ പുറത്തെടുത്തത്.എന്നാല്‍ പുറത്തെടുക്കുമ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. മഞ്ജുനാഥ് ആണ് കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ സംസ്കാര ചടങ്ങിനിടെ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഡോ. മഞ്ജുനാഥ് അവധിയില്‍ പ്രവേഷിച്ചിരിക്കുകയാണ്.
Post Your Comments