NewsGulf

പൊതുമാപ്പ്; നടപടികളുടെ സമയക്രമം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിനെ പൊതുമാപ്പിന് അര്‍ഹരായ പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍ എല്ലാ ആഴ്ചയും തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എട്ട് മണി വരെയുള്ള സമയങ്ങളില്‍ വകുപ്പിനെ സമീപിക്കാം.

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ കാലയളവില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ്. നിയമലംഘകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത് നിയമനടപടികളില്‍ നിന്നും ഒഴിവായി നിയമവിധേയമായി നാട്ടിലേക്കു മടങ്ങാനുള്ള അവസരമാണ് . സപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് പൊതുമാപ്പിനുള്ള സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button