തിരുവനന്തപുരം: സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. സർക്കാർ അംഗീകാരം നൽകുന്നത് കേരളത്തിൽ ഫുട്ബോൾ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന്‍ സമർപ്പിച്ച രൂപരേഖയ്ക്കാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ജൂൺ ഒന്നിന് സച്ചിനും നടന്‍ ചിരഞ്ജീവിയും അടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അക്കാദമിയുടെ ലക്ഷ്യം അഞ്ച് വർഷത്തിനകം കേരളത്തിൽ നിന്ന് മികച്ച താരങ്ങളെ വാർത്തെടുക്കുകയാണ്. ഇതിനായി 20 ഏക്കറില്‍ തുടങ്ങുന്ന റസിഡഷ്യല്‍ ഫുട്ബോള്‍ അക്കാദമിയില്‍ അത്യാധുനികസൗകര്യങ്ങുള്ള പരീശിലന കേന്ദ്രങ്ങളും സ്കൂളും പ്രവര്‍ത്തിക്കും. അക്കാദമിയുടെ പ്രവര്‍ത്തനം രണ്ട് ഘട്ടങ്ങളിലായാകും.
ഓരോ വർഷവും 20 താരങ്ങൾക്ക് 2022 വരെയുള്ള ആദ്യ ഘട്ടത്തിൽ പ്രവേശനം നൽകും. 2022 മുതൽ 2027 വരെയാണ് അടുത്തവർഷം പ്രവർത്തനം തുടങ്ങുന്ന അക്കാഡമിയുടെ രണ്ടാം ഘട്ടം. ഇക്കാലയളവിൽ 200 കുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.
Post Your Comments