![k t jaleel](/wp-content/uploads/2016/08/jaleel_0.jpg)
കാഞ്ഞിരപ്പള്ളി: തെരുവുനായ പ്രശ്നത്തിൽ മേനകാ ഗാന്ധിക്ക് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്നേഹമാണ് വേണ്ടത്. മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകുമെന്ന് മന്ത്രി ചോദിച്ചു. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. എന്നാൽ അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവുനായ് ശല്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മേനകാ ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ കേരളം ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമ ലംഘനമാണെന്നും മേനകാഗാന്ധി പറഞ്ഞിരുന്നു.
Post Your Comments