Gulf

ഷാര്‍ജയില്‍ പിടിയിലായ യാചകന്റെ ഫഌറ്റിലെ പണം കണ്ട് ഞെട്ടി

ഷാര്‍ജ : ഷാര്‍ജയില്‍ പിടിയിലായ യാചകന്റെ ഫഌറ്റിലെ പണം കണ്ട് ഞെട്ടി. താമസകുടിയേറ്റ വകുപ്പിന്റെ സഹകരണത്തോടെ ഷാര്‍ജയിലും പരിസരങ്ങളിലും പോലീസ് നടത്തിയ തെരച്ചലില്‍ യാചനയില്‍ ഏര്‍പ്പെട്ട 9663 പേര്‍ പിടിയിലായിരുന്നു. വിത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ ഏതാണ്ട് 2813 ഓളം പേര്‍ സ്ത്രീകളാണ്. പിടിയിലായവരില്‍ അല്‍ താവൂന്‍ ഭാഗത്ത് നിന്നുള്ള യാചകന്റെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 1 മില്യന്‍ ദിര്‍ഹമാണ് പോലീസ് കണ്ടെടുത്തത്.

സ്ത്രീകള്‍ മാത്രം ഫ്‌ളാറ്റില്‍ തനിച്ചിരിക്കുന്ന സമയങ്ങളില്‍ എത്തുന്ന യാചകരില്‍ പലരും വീട് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നല്‍കുന്നു. സംശയമുള്ളവര്‍ വീടു പരിസരത്തോ ഫ്‌ളാറ്റ് പരിസരത്തോ കറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് നടത്തിയ റെയ്ഡിനിടയില്‍ കുടുങ്ങിയവരുടെ കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. പരിശോധനക്കിടെ ഷോപ്പിംങ് മാളുകളിലെ വാഹന പാര്‍ക്കിംങ് മേഖലയില്‍ അനധിക്രതമായി വാഹനങ്ങള്‍ കഴുകുന്നവരും പിടിയിലായിട്ടുണ്ട്. 20 അംഗ സംഘം 1.2 മില്യന്‍ ദിര്‍ഹമാണ് മാസം തോറും ഇത്തരത്തില്‍ സമ്പാദിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button