തിരുവനന്തപുരം : മലയോര ഹൈവേയുടെ നിര്‍മ്മാണം നിറുത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഹൈവേയുടെ ഒന്നാംഘട്ട നിര്‍മ്മാണം യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നും മുന്‍ സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ തുടര്‍ന്ന് നടത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് ചുമതലയുണ്ടെന്ന് വിസ്മരിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലയോര ഹൈവേയുടെ നിര്‍മ്മാണം അവസാനിപ്പിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉടപെടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലയിലെ ഒരു രൂപ സെസില്‍ പൈസ മലയോര ഹൈവേ അടക്കമുള്ള പത്ത് പ്രധാന പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പിന് നല്‍കുന്നുണ്ട്. അതിനാല്‍ ബഡ്ജറ്റില്‍ പ്രത്യേകമായി പണം നീക്കിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments