ഉത്തരകൊറിയ: ഒളിമ്പിക്സിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയക്കാരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. കൽക്കരി ഖനിയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇവരെ ജോലിക്ക് അയക്കാനാണ് കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തീരുമാനം.
ലണ്ടനില്‍ നിന്ന് നേടിയ നാല് സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം റിയോയില്‍ നിന്ന് അഞ്ച് സ്വര്‍ണമടക്കം 17 മെഡലുകളെങ്കിലും നേടണമെന്നായിരുന്നു കിം ജോംഗ് ഉന്നിന്റെ നിർദ്ദേശം. ഇതിനായി 31 താരങ്ങൾ മത്സരിച്ചെങ്കിലും ഇവര്‍ക്ക് നേടാനായത് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും മാത്രമാണ്. തീരെ മോശം പ്രകടനം നടത്തിയവരെ കല്‍ക്കരി ഖനി തൊഴിലാളികളാക്കും. മറ്റുള്ളവരെ സൗകര്യം കുറഞ്ഞ വീടുകളിലേക്ക് മാറ്റാനും ഇവര്‍ക്കുള്ള റേഷൻ കുറയ്ക്കാനുമാണ് തീരുമാനം. മെഡൽ നേടിയവർക്ക് കാർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ലഭിക്കും. 2010 ഫുട്ബോള്‍ ലോകകപ്പിൽ തോറ്റപ്പോഴും താരങ്ങളെ കിം ജോംഗ് ഉന്‍ കല്‍ക്കരി ഖനിയിലേക്ക് അയച്ചിരുന്നു.
Post Your Comments