ലണ്ടൻ: മറ്റൊരു സൂപ്പര്‍ കാര്‍ സീസൺ കൂടി ലണ്ടനിൽ തുടക്കമായിരിക്കുകയാണ്. ഖത്തര്‍ ഷെയ്ക്ക് ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ എത്തിയത് കോടികള്‍ വിലമതിക്കുന്ന അഞ്ച് കാറുകളുമായി. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നത് ഖത്തര്‍ ഷെയ്ക്കായ ഖാലിദ് ബിന്‍ ഹമദ് അല്‍ താനിയാണ്. കോടികള്‍ വിലമതിക്കുന്ന അഞ്ച് സൂപ്പര്‍കാറുകളുമായിട്ടാണ് ഇദ്ദേഹം ലണ്ടനില്‍ അവധി ആഘോഷിക്കാനെത്തിയിരിക്കുന്നത്.
പോര്‍ച്ചെ സ്പൈഡര്‍, മാക്ലാറന്‍ പി1, ബഗാട്ടി വെയ്റോന്‍, രണ്ട് ഫെരാരികള്‍ എന്നിവയാണ് ലണ്ടനിലെ തന്റെ അവധിയാഘോഷങ്ങള്‍ക്കിടെ മാറി മാറി ഉപയോഗിക്കാനായി അദ്ദേഹം കൊണ്ടു വന്നിരിക്കുന്നത്. ഇതില്‍ പോര്‍ച്ചെയ്ക്ക് 600,00 പൗണ്ടും മാക്ലാറന് 1.2 മില്യണ്‍ പൗണ്ടും ബഗാട്ടിക്ക് 1.8 മില്യണ്‍ പൗണ്ടുമാണ് വില . മാക്ലാറന്‍ പി 1 മണിക്കൂറില്‍ 218 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കാറാണ് .
ഇതിന് ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണുള്ളത്. ബര്‍ഗാട്ടിക്കാവട്ടെ 1200 ഹോഴ്സ്പവറാണുള്ളത് . ഇത് ലോകത്തിലെ വേഗതയേറിയ കാറുകളിലൊന്നുമാണ്. മണിക്കൂറില്‍ 254 മൈലുകള്‍ പിന്നിടാന്‍ ഇതിന് സാധിക്കും. രണ്ട് ഇലക്‌ട്രിക് മോട്ടോറുകളുടെ കരുത്തുള്ള കാറാണ് പോര്‍ച്ചെ. ഖത്തര്‍ ഷെയ്ഖ് കൊണ്ടു വന്നിരിക്കുന്ന ഫെരാരികളില്‍ ഒന്ന് മഞ്ഞയും മറ്റൊന്ന് വെള്ളയുമാണ്.
മുന്‍ ഖത്തര്‍ അമീറായ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ഏഴാമത്തെ മകനായിട്ടാണ് 1991 നവംബര്‍ 11ന് ഖാലിദ് ബിന്‍ ഹമദ് അല്‍ താനി ജനിച്ചത്. ഹമദ് ബിന്‍ ഖലീഫ 1995 മുതല്‍ 2013 വരെ ഖത്തറിലെ അമീറായിരുന്നു. ഇത്തരത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള നിരവധി സമ്പന്നന്മാരാണ് ഇപ്രാവശ്യവും അവധിയാഘോഷിക്കാന്‍ ലണ്ടനിലെത്തിയിരിക്കുന്നത്. സായിപ്പന്മാര്‍ ക്യൂ നില്‍ക്കുകയാണ് കോടികള്‍ വിലയുള്ള ഇവരുടെ കാറുകള്‍ കാണാന്‍. റോള്‍സ് റോയ്സ്, മെര്‍സിഡസ്, ലംബോര്‍ഗിനി തുടങ്ങിയ നിരവധി ആഡംബരക്കാറുകളാണ് ഈ അവസരത്തില്‍ ലണ്ടനിലെത്തിയിരിക്കുന്നത്.
വര്‍ഷം തോറും ലണ്ടനിലെത്തുന്ന സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള സമ്പന്നർ മിഡില്‍ ഈസ്റ്റിലെ കടുത്ത സമ്മറില്‍ നിന്നുംരക്ഷപ്പെടാനാണ്. അവരെത്തുന്നതിനു ദിവസങ്ങൾമുമ്പ് കാറുകൾ കപ്പലുകളിൽ മറ്റും ഇവിടെ എത്തുകയാണ് പതിവ്. ചിലരാകട്ടെ തങ്ങളുടെ സൂപ്പര്‍കാറുകള്‍ കാര്‍ഗോ പ്ലെയിനുകളില്‍ അയക്കാനായി 40,000 പൗണ്ട് വരെ ചെലവാക്കാന്‍ യാതൊരു മടിയും കാണിക്കാറുമില്ല.
Post Your Comments