പാട്‌ന : വെള്ളപ്പൊക്കത്തില്‍ വലയുന്ന ബിഹാറിലെ ജനങ്ങളെ ആശ്വാസിപ്പിക്കാന്‍ ശ്രമിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിവാദത്തിലായിരിക്കുകകയാണ് .നിങ്ങളുടെ വീടിനുള്ളില്‍ ഗംഗാ മാതാവ് കയറിയത് ഭാഗ്യമാണെന്ന ലാലുവിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.വെള്ളപ്പൊക്ക ബാധിത പ്രദേശമായ പട്നയിലെ ഫത്തുവാ സന്ദര്‍ശിക്കുന്നതിനിടെയാണ് ലാലു ഇത്തരമൊരു പ്രസ്താവന നടത്തിയത്.
മകനും ബീഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനൊപ്പമാണ് ലാലു വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. വെള്ളപ്പൊക്കബാധിതര്‍ക്ക് ആശ്വാസം പകരുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് ലാലുവിന്റെ പ്രസ്താവന.വെള്ളവും ഭക്ഷണവും മരുന്നും കിട്ടാതെ ജനം നട്ടംതിരിയുമ്പോള്‍ ദുരന്തബാധിതരെ ആക്ഷേപിക്കുകയാണ് ലാലുവെന്ന് ബിജെപി കുറ്റപ്പെടുതുകയുണ്ടായി .കനത്ത മഴയെത്തുടർന്ന് ഗംഗാ നദിയും അതിന്റെ കൈവഴികളും കരകവിഞ്ഞതിനെത്തുടർന്നാണ് ബിഹാറിലെ പലമേഖലകളും വെള്ളത്തിനടയിലായത്. ലക്ഷക്കണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടും കൃഷിയും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
ഗംഗ നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിഹാറിലെ ബുക്‌സര്‍, ആരാഹ്, ചപ്ര, വൈശാലി, പാറ്റ്‌ന, ബെഗീസാറി, കഗരിയ,സമസ്തിപുര്‍, മുന്ഗര്‍, ഭഗല്‍പുര്‍ എന്നീ ജില്ലകള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണിയാണ് നേരിടുന്നത്.
Post Your Comments