ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിക ജോത്സ്യന്‍ ഹരി പത്തനാപുരത്തിന് അജ്ഞാതരുടെ വധഭീഷണി. ”വിശ്വാസം അതല്ല” എന്ന പേരില്‍ ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെ കുറിച്ച് ഹരി പത്തനാപുരം പുസ്തകം പുറത്തിറക്കിയിരുന്നു. ഇൗ പുസ്തകത്തിലെ ചില കഥകള്‍ തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തിനെപ്പറ്റി ജോത്സ്യന്‍ ഹരി പത്തനാപുരം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയുള്ള അനാവശ്യ പ്രചരണം അവസാനിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ഭീഷണി. ഹരി പത്തനാപുരത്തിന്റെ പിതാവിന്റെ പേരിലാണ് അജ്ഞാതരുടെ ഭീഷണിക്കത്ത് ലഭിച്ചത്. വെള്ളക്കടലാസില്‍ എന്ന പേര് വച്ചാണ് ഭീഷണിക്കത്ത് എഴുതിയത്. ഹരി പത്തനാപുരത്തിന്റെ പിതാവിന് എന്ന് സംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. താങ്കളുടെ മകന്‍ ഹിന്ദു ആചാരങ്ങളെ അപമാനിച്ച് സോഷ്യല്‍മീഡിയ വഴി പ്രചരണം നടത്തുന്നുണ്ട്. അത് നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഭീഷണിക്കത്തിന്റെ തുടക്കം.
ആഭിചാരവും മന്ത്രവാദവും തെറ്റെന്ന് പറയാന്‍ ഹിന്ദുമതം ഇയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് കത്തില്‍ ചോദിക്കുന്നു. ജോതിഷത്തിലും അഥര്‍വ്വ വേദത്തിലും പറഞ്ഞിട്ടുള്ള മാരണ കര്‍മ്മങ്ങളെപ്പറ്റി താങ്കള്‍ക്കും അറിയാമെന്ന് കരുതുന്നു. കര്‍മ്മമറിയാവുന്ന ഒരാള്‍ വേണമെന്ന് വച്ചാല്‍ ഹരി പത്തനാപുരം എന്ന ആളെ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നും, താങ്കള്‍ക്ക് വായ്ക്കരി ഇടാന്‍ മകന്‍ ഇല്ലാതെ വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. കഴിഞ്ഞ ദിവസം നടന്ന ഞങ്ങളുടെ ഒരു യോഗത്തില്‍ താങ്കളുടെ മകനെതിരെ മാരണ കര്‍മ്മങ്ങള്‍ നടത്തണമെന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ താങ്കള്‍ ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്ന ആള്‍ എന്ന നിലയില്‍ മകന് ഒരു അവസരം കൂടി നല്‍കുന്നു. സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഉള്ള അനാവശ്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ മകന് ഉപദേശം നല്‍കുക. വിശ്വസ്തതയോടെ സുഹൃത്ത് എന്നാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ;
Post Your Comments