തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന ബസ് സമരത്തിന്‍റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം. ആഗസ്ത് 30 ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. വർധിപ്പിച്ച റോഡ് നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.സമരം പിന്‍വലിച്ചത് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്. ബസുടമകളുടെ പ്രധാന ആവശ്യമായ പെര്‍മിറ്റിന്റെ കാര്യത്തില്‍ തെളിവെടുപ്പ് നടത്തുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.
ബജറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വര്‍ദ്ധന പിന്‍വലിക്കുക, 31 റൂട്ടുകളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
Post Your Comments