IndiaNews

എയർ ഹോസ്റ്റസ് വിമാനത്തിനകത്ത് ഉറങ്ങുന്നതിനെതിരെ പരാതി: ഉർവശി ശാപം ഉപകാരമായി

ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഇരുന്നുറങ്ങുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ചതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കു പിന്നാലെ പുതിയ തീരുമാനവുമായി രംഗത്ത്. കെ എം ബഷീര്‍ എന്ന ഗള്‍ഫ് മലയാളിയാണ് ഉറങ്ങുന്ന എയര്‍ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച്‌ എയര്‍ ഇന്ത്യക്കു പരാതി നല്‍കിയത്. ബഷീറിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.

എയര്‍ ഇന്ത്യ ദീര്‍ഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവര്‍ക്കു കിടന്നു ഉറങ്ങാന്‍ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. സര്‍വീസ് സമയം കഴിഞ്ഞ് എയര്‍ ഹോസ്റ്റസിനും മറ്റു ജീവനക്കാര്‍ക്കും വിശ്രമിക്കാം. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വിമാനത്തിലെ ജീവനക്കാര്‍ എയര്‍ ഹോസ്റ്റ്സ് ഉള്‍പെടെയുള്ളവര്‍ക്ക് വിശ്രമിക്കാന്‍ സമയം ആവശ്യമാണ്. 11 മണിക്കൂര്‍ നിര്‍ത്താതെ സര്‍വീസ് നടത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കണം. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കും ആസ്ട്രലിയയിലേക്കും ഉള്ള യാത്രയില്‍ വിശ്രമം അത്യാവശ്യമാണ്. 250 മുതല്‍ 300 വരെയുള്ള യാത്രക്കാരുടെ കാര്യങ്ങള്‍ നോക്കുമ്പോൾ ജീവനക്കര്‍ക്കും വിശ്രമം അത്യാവശ്യമാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു മുൻപാകെ നിര്‍ദ്ദേശം മുന്നോട്ടുവച്ചു കഴിഞ്ഞു. ജീവനക്കാര്‍ക്ക് വിശ്രമം അത്യാവശ്യമാണ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന സമയത്താണ് പര അപകടങ്ങളും സംഭവിക്കുന്നത്. സമീപകാലത്ത് നടന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button