ടാറ്റയുടെ ഹെക്സ ഒക്ടോബർ അവസാനം വിപണിയിലെത്തുന്നു. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും ടാറ്റയെ മറ്റു മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നു. പ്രൊജക്ടർ ഹെഡ്ലാപുകൾ. ഡേ ടൈം റണ്ണിങ് ലാംപ്സ്. വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ്എന്നിവയും പ്രത്യേകതയാണ്. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഹെക്സയിൽ എന്നാണ് വിവരം.
ഹെക്സക്ക് ആറു സീറ്റുകളാനുള്ളത്. എല്ലാ യാത്രക്കാർക്കും എ സി വെൻറ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, പ്രൊജക്റ്റർ ഹെഡ്ലാമ്പ് എന്നിവയുണ്ടാകും. ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 4000 ആർപിഎമ്മിൽ 154 ബിഎച്ച്പി കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കുമുണ്ട്. 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.
Post Your Comments