
ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരം ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്ന് കണ്ടെത്തിയത്. രഹസ്യങ്ങള്‍ ചോര്‍ന്നതിന് ഇന്ത്യ അന്തര്‍വാഹിനി നിര്‍ക്കുന്ന ഫ്രഞ്ച് കമ്പനി ഡിസിഎന്നിനോട് വിശദികരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ സ്കോര്‍പീന്‍ അന്തര്‍വാഹിനികളുടെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഫ്രാന്‍സുമായുളള നയതന്ത്രബന്ധം ഉപയോഗിച്ചാകും അന്വേഷണമെന്നും നാവികസേന അറിയിച്ചു. അതേസമയം, അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന മുംബൈയിലെ കേന്ദ്രത്തില്‍ നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അന്തര്‍വാഹിനികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത് ഇന്ത്യയുള്‍പ്പടെ നാല് രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു.
Post Your Comments