കൊച്ചി: ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകാന്‍ പോകുന്ന യുവാവിന് സ്വന്തം കുഞ്ഞിന്റെ അമ്മയാകാൻ ആഗ്രഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഫെര്‍ട്ടിലിറ്റി സെന്ററിലാണ് യുവാവ് ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നത്.ഇതിന് മുന്നോടിയായുള്ള മരുന്നുകളും കഴിച്ചുതുടങ്ങിയിട്ടുണ്ട് . കൂടാതെ ഹോര്‍മോണ്‍ ചികില്‍സയും തുടങ്ങിയിട്ടുണ്ട്. മരുന്നുകളുടെയും ഹോര്‍മോണ്‍ ചികില്‍സയുടെയും ഫലമായി യുവാവിന്റെ ബീജം വൈകാതെ നശിക്കാന്‍ തുടങ്ങുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് ബീജം, കൊച്ചിയിലെ സ്‌പേം ബാങ്കില്‍ സൂക്ഷിക്കാന്‍ യുവാവ് തീരുമാനിച്ചിരിക്കുകയാണ് . ഭാവിയില്‍ ഇതേ ബീജം ഉപയോഗിച്ച് സ്വന്തം കുഞ്ഞിന്റെ അമ്മായാകാണമെന്നാണ് യുവാവിന്റെ ആഗ്രഹം .
എന്നാൽ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീ ആയി മാറിയാലും ഗര്‍ഭം ധരിക്കാനാകില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാടക ഗര്‍ഭപാത്രത്തിലൂടെ തന്റെ മോഹം സാധിക്കാമെന്ന പ്രതീക്ഷയിലാണ് യുവാവ് .എന്നാല്‍ വാടക ഗര്‍ഭപാത്രങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments