Latest NewsInternational

വളർച്ചയെത്തുമ്പോഴേക്കും ലിംഗമാറ്റം ഉണ്ടാകുന്ന മത്സ്യയിനങ്ങൾ

വാഷിംഗ്‌ടൺ: അഞ്ഞൂറിൽപരം മത്സ്യയിനങ്ങളിൽ വളർച്ചയെത്തുമ്പോഴേക്കും ലിംഗമാറ്റം നടക്കുന്നു എന്ന കണ്ടെത്തലുമായി ഗവേഷകർ. നീലത്തലയൻ റാസ്സ് എന്ന ഒരിനം മത്സ്യങ്ങളുടെ ജീവിതരീതികളെപ്പറ്റി വർഷങ്ങളോളം പഠനം നടത്തിയിട്ടുള്ള പ്രൊഫ. ജെന്നി ഗ്രേവ്‌സ് ആണ് ഈ ഫലം പുറത്തുവിട്ടത്. മത്സ്യങ്ങൾ പാരിസ്ഥിതികമായ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ലിംഗഭേദത്തിനു വിധേയമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിംഗമാറ്റങ്ങൾ അവയുടെ ജീനുകളുമായി ബന്ധപ്പെട്ടതല്ലെന്നും, അതുകൊണ്ടുതന്നെ അത് ബാഹ്യമായ സാഹചര്യങ്ങളോടുള്ള മത്സ്യങ്ങളുടെ പ്രതികരണമാകാനാണ് സാധ്യതയെന്നുമാണ് വ്യക്തമാക്കുന്നത്.

കരീബിയൻ ഉൾക്കടലിന്റെ ആഴങ്ങളില് പവിഴപ്പുറ്റുകൾക്കിടയിലാണ് നീലത്തലയന്മാർ വസിക്കുന്നത്. കൂട്ടത്തിലെ ഏറ്റവും ആജ്ഞാശക്തിയുള്ള ആൺമത്സ്യമാണ് സ്വതവേ പെൺമത്സ്യങ്ങളുടെ ഒരു പറ്റത്തെത്തന്നെ നയിക്കുന്നത്. ആ ആൺ മത്സ്യത്തെ കൂട്ടത്തിൽ നിന്നും പിടിച്ചുമാറ്റിയാൽ പത്തുദിവസത്തിനുള്ളിൽ തന്നെ കൂട്ടത്തിലെ ഏറ്റവും ശക്തയായ പെൺമത്സ്യത്തിന് ലിംഗഭേദം വന്ന് അത് ആൺ മത്സ്യമായി മാറും. അതിന്റെ ഗർഭാശയം ബീജഗ്രന്ഥിയായി മാറും. ഈ പത്തുദിവസത്തിനുള്ളിൽ അതിൽ നിന്നും പുംബീജങ്ങൾ പുറപ്പെടാനും തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button